രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു. ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കുന്നു.